പട്ടാമ്പി: പരുതൂർ സി.ഇ.യു.പി സ്‌കൂളിലെ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിക്ക് ശേഷം ലഹരി വിരുദ്ധ റാലി നടത്തി. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ്, സംഗീതശില്പം, ബോധവത്കരണ ഗാനം എന്നിവ നടത്തി. അഡോളസൻ കൗൺസിലർ അഞ്ജന രാജന്റെ നേതൃത്വത്തിൽ ബോധവത്കര ക്ലാസും നടന്നു. പ്രധാനാദ്ധ്യാപിക എം.തിത്തീമക്കുട്ടി, പി.ടി.എ പ്രസിഡന്റ് എം.ആർ.മനേഷ് , സ്റ്റാഫ് സെക്രട്ടറി എം.എൻ.നൗഷാദ്, ടി.പി.മുഹമ്മദലി, വി ബി രോഹിണി, ടി.പി.മഞ്ജുള , എ.അബ്ദൽ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.