mvd
MVD

പാലക്കാട്: ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബസ് സ്റ്റാൻഡുകളും ഓട്ടോറിക്ഷ സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെ ഭാഗമായി ഡ്രൈവർമാർക്ക് ബോധവത്കരണം നൽകി. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം അറിയിച്ചു. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ സി.എസ്.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എം.പി.ദീപക്, എം.ഡി.മനോജ് കുമാർ, കെ.വി.അനീഷ്‌മോൻ, അരുൺ ടി. പ്രസാദ് എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പരിശോധന നടത്തിയത്.