പാലക്കാട്: മംഗലം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 11ന് ഡാമിന്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഡാമിൽ ഇന്നലെ രാവിലെ എട്ടുമണിക്കുള്ള ജലനിരപ്പ് 76.21 മീറ്ററാണ്. ഡാമിന്റെ ബ്ലൂ അലർട്ട് ലെവൽ 76 മീറ്ററും ഓറഞ്ച് അലർട്ട് ലെവൽ 76.51 മീറ്ററും ആണ്.