seminar
seminar

പാലക്കാട്: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന സെമിനാർ ഇന്ന് രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 600 പ്രതിനിധികൾ പങ്കെടുക്കും. കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് അദ്ധ്യക്ഷനാകും. സെമിനാറിൽ ജില്ലാ കലക്ടർ ഡോ. എസ്.ചിത്ര മുഖ്യാതിഥിയാകും. കമ്മിഷൻ അംഗങ്ങളായ പിറോസ, എ.സൈഫുദ്ദീൻ ഹാജി, സംഘാടക സമിതി ചെയർമാൻ ബേബി മാത്യു, ജനറൽ കൺവീനർ എം.സുലൈമാൻ തുടങ്ങി വിവിധ മതമേലദ്ധ്യക്ഷരും ന്യൂനപക്ഷ സംഘടനാ നേതാക്കളും സംബന്ധിക്കും. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി ജില്ലാതല സിറ്റിംഗുകൾ നടത്തുന്നതിന് പുറമെ അവരുടെ അവകാശങ്ങൾ, അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവൽക്കരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം.