cpm
ശിവദാസമേനോൻ സ്‌ക്വയറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് പുഷ്പചക്രം അർപ്പിക്കുന്നു

പാലക്കാട്: സി.പി.എം പാലക്കാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.ശിവദാസമേനോൻ അനുസ്മരണം സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം തൊറപ്പാളയം ടി.ശിവദാസമേനോൻ സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ടി.കെ.നൗഷാദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ.ദിവാകരൻ, എം.എസ്.സ്‌കറിയ, അജിത് സഖറിയ, സി.പി.പ്രമോദ്, വി.സുരേഷ് സംസാരിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി വി.മനോജ് സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം ഉദയകുമാർ നന്ദിയും പറഞ്ഞു.