 
പട്ടാമ്പി: പരുതൂർ ഗ്രാമപഞ്ചായത്ത് പള്ളിപ്പുറം ഫാമിലി ഹെൽത്ത് സെന്ററിൽ സ്ഥാപിച്ച വാട്ടർ എ.ടി.എ.മ്മിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കരിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിഷിത ദാസ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ഹസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭി എടമന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഹിദ ജലീൽ, മെമ്പർമാരായ അനിതാ രാമചന്ദ്രൻ, രജനി ചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ ശീതിക, നിസാർ തുടങ്ങിയവർ സംസാരിച്ചു.