road
പറമ്പിക്കുളം സേത്ത് മട റോഡിൽ ഏഴാമത്തെ കിലോമീറ്റർ റോക്ക് പോയിന്റിൽ തകർന്ന റോഡിന്റെ സംരക്ഷണഭിത്തി മണൽചാക്ക് ഉപയോഗിച്ച് താൽക്കാലികമായി സംരക്ഷിച്ചിരിക്കുന്നു.

മുതലമട: പറമ്പിക്കുളം സേത്ത് മട റോഡ് 434.50 ലക്ഷം രൂപ ചിലവിൽ നവീകരിക്കും. പറമ്പിക്കുളം മുതൽ സേത്ത് മടവരെയു കേരള പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഭാഗങ്ങളാണ് നവീകരിക്കുന്നത്. പ്രതലത്തിന്റെയും മഴക്കെടുതിയിൽ തകർന്ന ഭാഗത്തിന്റെയും അറ്റകുറ്റപ്പണി, സംരക്ഷണ ഭിത്തികളുടെ നവീകരണം-അറ്റകുറ്റപ്പണി, കൾവർട്ടുകൾ അറ്റകുറ്റപ്പണി എന്നിവയാണ് നടത്തുന്നത്. റോഡിന്റെ കോൺക്രീറ്റ് പണികളും മറ്റും പൂർത്തീകരിച്ചാൽ പറമ്പിക്കുളത്തുകാർക്ക് തമിഴ്നാട്ടിൽ നിന്ന് സുഗമമായ വാഹന ഗതാഗതം സാധ്യമാകും. പൊതുമരാമത്ത് പാലക്കാട് ഡിവിഷൻ റോഡ് വിഭാഗമാണ് നവീകരണ പ്രവർത്തി നടത്തുന്നത്.