mnister
നല്ലേപ്പിള്ളി ശ്രീകൃഷ്ണാ ഹൈസ്‌കൂളിൽ നടന്ന വിജയോത്സവം 24 മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വിജയോത്സവം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, വൈ.ഐ.പി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ യോഗത്തിൽ മന്ത്രി അനുമോദിച്ചു. നല്ലേപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. വൈ.ഐ.പി ജില്ലാ കോ ഓർഡിനേറ്റർ കിരൺദേവ്, സ്‌കൂൾ മാനേജർ സക്കീർ ഹുസൈൻ, ഹെഡ് മാസ്റ്റർ ടി.പി.സിജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.ചന്ദ്രശേഖർ സ്വാഗതം പറഞ്ഞു.