mla
വടക്കഞ്ചേരിയിലെ കിസാൻ മേള പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: കിസാൻ മേളയ്ക്കും കർഷകസഭ ഞാറ്റുവേല ചന്തയ്ക്കും വടക്കഞ്ചേരിയിൽ തുടക്കമായി. കിസാൻ മേള പി.പി.സുമോദ് എം.എൽ.എയും കർഷകസഭ ഞാറ്റുവേല ചന്ത കെ.ഡി.പ്രസേനൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. വിവിധയിനം പച്ചക്കറി-ധാന്യ വിത്തുകൾ, തൈകൾ, കുരുമുളക് ഇനങ്ങൾ, ചിപ്പിക്കൂൺ, സപ്പോട്ട, മാവ്, പ്ലാവ്, ഇലക്കറി വിളകൾ, ചകിരിച്ചോർ കമ്പോസ്റ്റ്, സമ്പുഷ്ടീകരിച്ച ചാണകപ്പൊടി, ജൈവവളങ്ങൾ, മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവ മേളയിൽ ഭ്യമാണ്. ജൈവകാർഷിക അരി ഉത്പ്പന്നങ്ങൾ, വെളിച്ചെണ്ണ, ചെറുധാന്യങ്ങൾ, പഴം പച്ചക്കറികൾ, മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. മേള ഇന്ന് സമാപിക്കും.