camp

ചിറ്റൂർ: യുവജനതാദൾ പാലക്കാട് ജില്ലാ കമ്മിറ്റിയും പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി കൊഴിഞ്ഞാമ്പാറ നടുക്കളത്തിൽ വച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. യുവജനതാദൾ ജില്ലാ പ്രസിഡന്റ് വിജീഷ് കണ്ണികണ്ടത്ത് അദ്ധ്യക്ഷനായി. ജനതാദൾ നിയോജക മണ്ഡലം ഭാരവാഹികളായ എസ്.വിനോദ് ബാബു, എൻ.കെ.മണികുമാർ, യുവജനതാദൾ ജില്ലാ സെക്രട്ടറി അഭിലാഷ്, വൈസ് പ്രസിഡന്റ് രജീഷ്, യുവജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് ജാസിർ ഹുസൈൻ, മഹിളജനത കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വനജ കണ്ണൻ, ആൽദോ പ്രഭു തുടങ്ങിയവർ സംസാരിച്ചു.