
പട്ടാമ്പി: മുതുതല പഞ്ചായത്തിലെ നവീകരിച്ച മടായി കുളം മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖല ആയതു കൊണ്ടുതന്നെ പട്ടാമ്പി മണ്ഡലത്തിലെ ജലശ്രോതസുകൾ ഘട്ടം ഘട്ടമായി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് കുളത്തിന്റെ നവീകരണം നടന്നത്. പ്രദേശ വാസികളുടെ ജല ദൗർലഭ്യത്തിനു പരിഹാരം എന്ന നിലയ്ക്കും ഏതാണ്ട് 3.5 ഏക്കർ സ്ഥലത്തുള്ള കൃഷിയിടങ്ങളിലേക്ക് ജല ലഭ്യത ഉറപ്പു വരുത്തുന്നതിനും ഈ കുളത്തിന്റെ നവീകരണം വഴി സാദ്ധ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് അംഗം നീരജ്, ബ്ലോക്ക് മെമ്പർ അംഗം ബിന്ദു, തുടങ്ങിയവർ പങ്കെടുത്തു