
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ ഉള്ള നീക്കത്തിനെതിരെ ബി.ജെ.പി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം ജോമോൻ ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ശ്രീരാജ് വള്ളിയോട് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി.ശ്രീകണ്ഠൻ, കെ.കൃഷ്ണകുമാർ, സി.കെ. അജിത്, ഡി.ധനിത, എം.മഞ്ജുഷ, ആർ.രമണി, പി.കെ.ഗുരു തുടങ്ങിയവർ സംസാരിച്ചു.