
അടൂർ : തിരു അപ്പൂപ്പൻ അമ്മൂമ്മ നീതി പരിപാലന സൊസൈറ്റിയുടെ മൂന്നാമത് വാർഷിക സമ്മേളനം പ്രസിഡന്റ് വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ നടന്നു. ആചാര്യ തലൈവർ ഡോ. എം. വാസു യോഗം ഉദ്ഘാടനം ചെയ്‌തു. വിശിഷ്ട വ്യക്തികളേയും, മുതിർന്ന വ്യക്തികളേയും ആദരിച്ചു. ത്രൈമാസിക ഇളവേണിയുടെ പ്രകാശനം നടത്തി. ഭാരവാഹികളായി വിശ്വംഭരൻ (പ്രസിഡന്റ്) , സുഗതൻ കെ. (വൈസ് പ്രസിഡന്റ് ), തങ്കച്ചൻ കെ. (സെക്രട്ടറി) , അയ്യപ്പൻകുട്ടി (ജോയിന്റ് സെക്രട്ടറി ) , വിനീത് കെ.കെ (ട്രഷറർ), പൊടിയൻ.എ (രക്ഷാധികാരി ) എന്നിവരെ തിരഞ്ഞെടുത്തു