കോഴഞ്ചേരി : ഒന്നാം ക്ലാസിൽ ഒരാൾ പോലും എത്താതെ ചെറുകോൽ ഗവ. യു.പി സ്കൂൾ. പത്ത് വർഷം മുമ്പ് കുട്ടികൾ കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്കൂളാണിത്. അദ്ധ്യാപകരുടെയും പ്രദേശവാസികളുടെയും പൂർവവിദ്യാർത്ഥികളുടെയും ശ്രമഫലമായി ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ച് മികച്ച രീതിയിൽ സംരക്ഷിച്ചു വരികയായിരുന്നു. 2018- 19 അദ്ധ്യയന വർഷം കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ പുതിയതായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ചേർത്ത സർക്കാർ വിദ്യാലയത്തിനുള്ള ജില്ലാ വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരവും ലഭിച്ചിരുന്നു.