ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ 48 -ാം ശാഖകളെ ഏഴ് മേഖലയായി തരം തിരിച്ച് മേഖലാ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒന്നാമത് മേഖലയായ ചെങ്ങന്നൂർ ടൗൺ മേഖലാ കമ്മിറ്റി രൂപീകരിച്ചു. മൂലൂർ സ്മാരക ഹാളിൽ ടൗൺ മേഖലയിലെ 10ശാഖകളുടെ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. 10ശാഖകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രെട്ടറി എന്നിവരിൽ നിന്നും രൂപീകരിച്ച പത്തംഗ കമ്മിറ്റിയിൽ നിന്നും മേഖലയുടെ ചെയർമാനായി ഡി.ഷാജി ( 4745 -ാം പിരളശേരി ശാഖാ സെക്രെട്ടറി ) വൈസ് ചെയർമാനായി ഹരി പദ്മനാഭൻ ( 1152-ാം തിരുവൻവണ്ടൂർ ശാഖാ പ്രസിഡന്റ് ) കൺവീനറായി സതീഷ് ബാബു ( 6331-ാം മുറിയായിക്കര ശാഖാ പ്രസിഡന്റ് ) ജോ.കൺവീനറായി സതീഷ് ( 1197- ഉമയാറ്റുകര ശാഖാ സെക്രെട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.