ഇടമുറി : നാറാണംമുഴി ഗ്രാമപഞ്ചായത്ത് ഇടമുറി വാർഡ് അംഗവും യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയുമായ സാംജി ഇടമുറിയുടെ പഠനോപകരണ വിതരണ പദ്ധതിയായ മലാലയിലൂടെ 136 വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്തു. മുൻ വർഷങ്ങളിലും സാംജിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പഠനോപകാരണ വിതരണം നടത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് ലഭിച്ച ഹോണറേറിയം തുകയും അടുത്ത സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മുമ്പ് വാർഡിലെ നിർദ്ധനരായ പെൺകുട്ടികൾക്ക് ഓണത്തിന് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തിരുന്നു.