ചെങ്ങന്നൂർ : അരലക്ഷം രൂപ വില വരുന്ന ജമ്നാപ്യാരി ഇനം ആട് മോഷണം പോയിട്ട് ഇതുവരെ കണ്ടെത്താനായില്ല. പുത്തൻകാവ്. തുലാക്കുഴി, മോടിയുഴത്തിൽ എം ടി രാജന്റെ ആടിനെയാണ് 22ന് പുലർച്ചെ മോഷ്ടാക്കൾ കവർന്നത്. ആടുവളർത്തൽ ഉപജീവനമാക്കി കഴിയുന്ന കുടുംബമാണിത്. ഇരുപത്തി അഞ്ചോളം ആടുകളെ വളർത്തുന്നുണ്ട്.
എത്രയും വേഗം ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ദേവരാജൻ പറഞ്ഞു. ആടുകളും പശുക്കളും ഇൗ ഭാഗങ്ങളിൽ നിന്ന് മോഷണം പോകുന്നുണ്ട്.