ചെങ്ങന്നൂർ :വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ 2023-24 വർഷത്തെ വിവിധ പദ്ധതികൾ യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. റവ ഡോ .സജു മാത്യു, മാനേജർ കുരുവിള മാത്യു, റ്റി.കെ. മാത്യു, റ്റി.കെ. സൈമൺ, കോശി സാമുവൽ, പ്രൊഫ. എം.കെ സാമുവൽ, മഞ്ജുള ദേവി, ജെബിൻ പി വർഗീസ്, രാധമ്മ , ആർ. രാജഗോപാൽ, റോയി കെ.കോശി , പ്രിൻസിപ്പൽ ബിനുമോൾ കോശി, ഹെഡ്മാസ്റ്റർ സജി അലക്സ്, കൺവീനർ ഫിലിപ്പ് റ്റി, ബിനുരാജ് എന്നിവർ പ്രസംഗിച്ചു. ബാസ്കറ്റ്ബാൾ കോർട്ട്, സുവോളജി ബോട്ടണി കമ്പ്യൂട്ടർ ലാബുകൾ , നിരീക്ഷണ ക്യാമറ,സയൻസ് ലാബ് , ലൈബ്രറി എന്നിവയുടെ നിർമ്മാണം ഉൾപ്പെട്ടതായിരുന്നു പദ്ധതികൾ . സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ഗൗരവ് ബാനർജി, തറയിലേത്ത് കോശി സാറാമ്മ നിധിയുടെ സ്പോൺസർഷിപ്പോടെയാണ് ഇത് നടപ്പിലാക്കിയത്.