മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് ഡ്രൈവറെ പഞ്ചായത്തംഗം മർദ്ദിച്ചതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. അജിത്ത് (40) നെ വെള്ളിയാഴ്ച രാത്രി 8 മണിയോടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗം സജി ഡേവിഡ് മർദ്ദിച്ചതായാണ് പരാതി. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്നലെ ഉച്ചമുതൽ നിസഹകരണ സമരം ആരംഭിച്ചു .മെമ്പറെ യു.ഡി.എഫ് ഭരണസമിതി സംരക്ഷിക്കുകയാണെന്നാണ് പരാതി.