അടൂർ : പറക്കോട് കാരയ്ക്കൽ ജംഗ്ഷന് സമീപം ജനവാസ മേഖലയിൽ മൊബൈൽ ടവർ വരുന്നതിനെതിരെ മഹാത്മഗാന്ധി മെമ്മോറിയൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജനസാന്ദ്രത കുറഞ്ഞ മേഖലയിലേക്ക് ടവർ മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം.ടവർ മാറ്റണമെന്ന് എം ജി എം റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.