
മല്ലപ്പള്ളി : കനത്തമഴയിൽ സംരക്ഷണ ഭിത്തിയും കൈവരിയും തകർന്നു. പെരുമ്പെട്ടി ജംഗ്ഷന് സമീപം പുതുക്കുടിമുക്ക് റോഡിലെ കലുങ്കിനാണ് നാശം സംഭവിച്ചത്. കരിങ്കൽ കൊണ്ട് നിർമ്മിച്ച സംരക്ഷണ ഭിത്തിയും കൈവരിയുമടക്കം കൈത്തോട്ടിൽ പതിച്ചു. കലുങ്കിന് മുകളിലെ സ്ലാബുകൾക്ക് തകർച്ചയുണ്ടോയെന്ന് മണ്ണ് നീക്കംചെയ്ത് പരിശോധിച്ചാൽ മാത്രമേ അറിയൂ. ഇവിടെ തോടിന് പന്ത്രണ്ടടിയിലേറെ താഴ്ചയുണ്ട് . അപായസൂചനയായി നാട്ടുകാർ നാടവലിച്ചു കെട്ടിയിരിക്കുകയാണ്. വെച്ചൂച്ചിറ , മഠത്തുചാൽ, ചാലാപ്പള്ളി, കോട്ടങ്ങൽ എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പാതയാണിത്.