പന്തളം: മീൻ പിടിക്കാൻ വയലിൽ പോയ യുവാവ് കരിങ്ങാലി പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു. പൂഴിക്കാട് പടിഞ്ഞാറ് തെക്കോട്ട് ചരിഞ്ഞതിൽ വിജയന്റെ മകൻ ദീപു (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് വീടിന് സമീപം കതിരക്കോട് മണത്തറ എലായിൽ ചൂണ്ടയിടാൻ പോയതായിരുന്നു. അവിവാഹിതനാണ്. അമ്മ : സരസമ്മ. സഹോദരി : ദീപ