02-kcr

പ​ത്ത​നം​തിട്ട: സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂൾ പരിസരം വൃത്തിയാക്കുന്ന ജോലി ഏറ്റെടുത്ത് തൊഴിലാളികൾ. പത്തനംതിട്ട ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ് യൂണിയൻ നേതൃത്വത്തിൽ ഓമല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരം വൃത്തിയാക്കി. 50ൽ അധി​കം തൊഴിലാളികൾ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി രാജഗോപാലൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഏരി​യാ സെക്രട്ടറി പി.ജി. പ്രസാദ്, ടി.പി രാജേന്ദ്രൻ എന്നി​വർ നേതൃത്വം നൽകി​.