
അടൂർ : എസ്.ബി.ഐ യ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആർ.എസ്.ഇ.ടി.ഐ, കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രവുമായി ചേർന്ന് കൂൺ കൃഷി സ്വയംതൊഴിൽ പരിശീലനം തുടങ്ങി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുപ്രഭ.ആർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.ജഗദീശൻ മുഖ്യപ്രഭാഷണം നടത്തി. വിമൽ കൈതയ്ക്കൽ, ആർ. ശിവപ്രസാദ്, സ്നേഹ, ബീന, വിജി.കെ, ചിന്നു വിജയൻ, ഷൈൻ എന്നിവർ പ്രസംഗിച്ചു.