
മല്ലപ്പള്ളി :പുതിയ അധ്യായന വർഷം തുടങ്ങുന്നതിന് മുന്നോടിയായും റോഡ് സുരക്ഷയുടെ ഭാഗമായും ചെങ്ങരൂർ മാർ സേവേറിയോസ് കോളേജ് പരിസരത്ത് നടന്ന മല്ലപ്പള്ളി താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായി. 98 വാഹനങ്ങൾ ഹാജരാക്കിയതിൽ 60 എണ്ണം പരിശോധനയിൽ പൂർണസജ്ജമാണെന്ന് കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകി. ബാക്കിയുള്ളവ ന്യൂനതകൾ പരിഹരിച്ച് സമീപ ദിവസങ്ങളിൽ പരിശോധനയ്ക്ക് ഹാജരാക്കുവാൻ നിർദ്ദേശിച്ചു. പരിശോധനകൾക്ക് ജോയിന്റ് ആർടിഒ എം. മുരളീധരൻ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അജിത്ത് ആൻഡ്രൂസ്, എ എം വി ഐ മാരായ ഷമീർ,ബിനോജ് എന്നിവർ നേതൃത്വം നൽകി.