
തിരുവല്ല: പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് തിരുവല്ല ആർ.ഡി.ഒ. ഓഫീസ് പരിസരത്തെ വാകമരത്തെ സബ് കളക്ടറും മതനേതാക്കളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. മാർത്തോമാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, മാതാ അമൃതാനന്ദമയി മഠം അദ്ധ്യക്ഷ സ്വാമിനി ഭവ്യാമൃത പ്രാണ, ഇസ്ലാമിക പണ്ഡിതൻ മൗലവി ഡോ. അലി അൽ ഫൈസി, സബ് കളക്ടർ സഫ്ന നസ്രുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജി. വിനു കണ്ണഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. കെ. രംഗനാഥ് കൃഷ്ണ, ഉണ്ണികൃഷ്ണൻ വസുദേവം, വി.ഹരിഗോവിന്ദ്, എസ്.അനീഷ് ബാബു, അഡ്വ.ആൻസിൽ കോമാട്ട്, എം.സലീം, രാജീവ് ആക്ലമൺ, അരുൺരാജ്, ശ്രീദേവി മഹേശ്വരൻ, ദിലീപ് കുമാർ, വൈശാഖ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.