അടൂർ : സ്കൂൾ പ്രവേശനോത്സവത്തിന്റെ മുന്നൊടിയായി പെരിങ്ങനാട് വടക്ക് , വാളക്കോട് എൽ.പി സ്കൂളും പരിസരവും സേവാഭാരതി പള്ളിക്കലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. അഖില ഭാരതീയപൂർവ സൈനിക പരീഷത്ത് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശിവരാമൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നന്ദകുമാർ കെ.അദ്ധ്യക്ഷവഹിച്ചു. എം .മുരളി, രാജൻ ഭാസ്കരൻ, ജയസൂര്യാഗംഗാധരൻ, ടി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.