അടൂർ: കിളിവയൽ ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥന സമയത്ത് കാട്ടുപന്നി പാഞ്ഞുകയറി ആക്രമിച്ചതിനെ തുടർന്ന് സ്ത്രീക്ക് പരിക്കേറ്റു. സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപതിനായിരുന്നു സംഭവം. ഇവരുടെ മൂക്കിനും കാലിനും പരിക്കേറ്റു. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി പിന്നീട് അയൽപക്കത്തെ ഗേറ്റും തകർത്തു. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.