waterfall-

കോന്നി: പാൽ വെൺമയോടെ ഉയരങ്ങളിൽ നിന്ന് താഴേക്കൊഴുകുന്ന കിഴക്കുപുറം മീൻമുട്ടി വെള്ളച്ചാട്ടം മഴയിൽ കൂടുതൽ സുന്ദരിയായി. മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിലാണ് മനോഹരമായ ഇൗ വെള്ളച്ചാട്ടം. പാറയുടെ മുകളിൽ നിന്ന് 700 അടി താഴ്ചയിലേക്കാണ് വെള്ളം ഒഴുകിയിറങ്ങുന്നത്. പഴയ പ്ലാങ്കാട് മൽനിരകളിൽ നിന്നാണ് വെള്ളം ഉത്ഭവിക്കുന്നത്. ചെങ്ങറ നടേകുളത്തിന് സമീപത്തു നിന്ന് തുടങ്ങി അച്ചൻകോവിലറ്റിൽ വെള്ളമെത്തുന്നു. ഹരിസൺസ് മലയാളം പ്ലാന്റഷന്റെ കുമ്പഴ തോട്ടത്തിൽ നിന്ന് വരുന്ന തോടും മീൻമുട്ടി വെള്ളച്ചാട്ടത്തിന് താഴെവച്ച് ഇവിടെ ചേരുന്നു. അട്ടച്ചാക്കൽ കൊല്ലെത്തുമണ്ണിൽ വച്ച് തോട് അച്ചൻകോവിലറ്റിൽ ചേരും. വെള്ളച്ചാട്ടത്തിന്റെ ഒരുവശം റബർത്തോട്ടവും മറുവശം ജനവസമേഖലയുമാണ്. കിഴക്കുപ്പുറം എസ് എൻ ഡി പി യോഗം കോളേജിന് സമീപത്താണ് മീൻമുട്ടി വെള്ളച്ചാട്ടം. കിഴക്കുപുറത്തു നിന്ന് നോക്കുമ്പോൾ പ്ലാൻകാട് മലനിരകളുടെയും മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെയും മനോഹരദൃശ്യം കാണാം. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ദൂരെ നിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേൾക്കാം. വെള്ളച്ചാട്ടം മലയാലപ്പുഴ പഞ്ചായത്തിലാണെങ്കിലും കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തിയാണ് പ്രദേശം. വെള്ളച്ചാട്ടത്തിന്റെ സമീപം വനത്തിന് സമാനമായ സ്ഥലവുമാണ്.

---------------

നടപ്പാക്കാതെ പദ്ധതികൾ

1. ചെറുകിട ജല വൈദ്യുത പദ്ധതി തുടങ്ങാൻ 20 വർഷം മുമ്പ് വെള്ളച്ചാട്ടത്തിൽ സർവേ നടന്നെങ്കിലും നടപ്പായില്ല

2. . കോന്നി ഇക്കോ ടുറിസം പദ്ധതിയിൽ മീൻമുട്ടി വെള്ളച്ചാട്ടവും ഉൾപ്പെടുത്താൻ നിർദ്ദേശം വന്നെങ്കിലും നടപ്പായില്ല.

-------------------------

വെള്ളച്ചാട്ടത്തിന്റെ ടുറിസം സാദ്ധ്യതകൾ പ്രയോജനപെടുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

പ്രകാശ് കിഴക്കുപുറം ( പൊതു പ്രവർത്തകൻ )