റാന്നി: ഇരുവൃക്കകളും തകരാറിലായ ഇടമൺ പാറേക്കടവ് വാലുമണ്ണിൽ വി.ജെ ജെറിന്റെ(31) ചികിത്സാ സഹായത്തിനായി നാട് ഒന്നിക്കുന്നു. പണം കണ്ടെത്താനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. യോഗത്തിൽ എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജൻ നീറംപ്ലാക്കൽ, സാംജി ഇടമുറി, മറിയാമ്മ മാത്യു,എസ്.ആർ സന്തോഷ് കുമാർ,മിഥുൻ മോഹൻ,പി.സി എബ്രഹാം,അലൻമാത്യു,ചേകോട്ട്,മോഹനൻ പിള്ള, സാം വർഗീസ്,അണിമതി രാഘവൻ,ജോസ് എൺപത്തെട്ടിൽചിറ,ജെസി സണ്ണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- സോണിയ മനോജ്,രാജൻ നീറംപ്ലാക്കൽ,എം.വി പ്രസന്നകുമാർ,എസ്.ആർ സന്തോഷ്‌കുമാർ (രക്ഷാധികാരികൾ), സാംജി ഇടമുറി(ചെയർമാൻ), സാം വർഗീസ്,മറിയാമ്മ മാതു,രാരിച്ചൻ ഇടമൺ,ജെസി സണ്ണി,സ്റ്റീഫൻ ജോസഫ്(വൈസ് ചെയർമാൻമാർ), മിഥുൻമോഹൻ(കൺവീനർ), പി.സി എബ്രഹാം, മോഹനൻപിള്ള, സി.എ സന്തോഷ് കുമാർ, അലൻമാത്യു ചേകോട്ട്,അപ്പുണ്ണി ഇടമൺ (ജോയിന്റ് കൺവിനർമാർ), ജോസ് എൺപത്തെട്ടിൽ ചിറ(ട്രഷറർ)