kannan

അടൂർ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് തെങ്ങുംതാര എട്ടാംവാർഡ് അംഗം റോസമ്മ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികളെ അനുമോദിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജോഗിന്ദർ, നിസാർ ഫാത്തിമ, മണിയൻ, ദിവ്യ അനീഷ്, വിജയലക്ഷ്മി ഉണ്ണിത്താൻ, ലീലാമ്മ പീറ്റർ, സജിനി, രമ ജോഗിന്ദർ, പി.സി.ആന്റണി എന്നിവർ സംസാരിച്ചു.