satheesh-kochu
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആദ്യ സമ്മേളനം സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയുന്നു

അടൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ രൂപീകരണം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ 200 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന വൈസ് ചെയർമാൻ ഡി.കെ ജോൺ ഉദ്ഘാടനം ചെയ്തു. ജ്യോതി രാധിക വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹേമ മോൾ , കേരള സർവകലാശാല ബി.എ ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐശ്വര്യ, എം.ജി സർവകലാശാല ബി.എ സോഷ്യോളജി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഹന്ന സജി എന്നിവരെ ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഇൻ ചാർജ് ഇ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.​ തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, സജി ദേവി, ജോബോയി ജോസഫ്, സുരേഷ് ബാബു, ശാന്തി. കെ.കുട്ടൻ, ഷീബാ അനി, ജെയിംസ് കക്കാട്ടുവിളയിൽ, ചാർളി ഡാനിയൽ, ബിനിൽ ബിനു, കോതകത്ത് ശശിധരൻ, വിജയൻ നായർ, അഭീ വിക്രം, നുബിൻ ബിനു, അശ്വന്ത് സന്തോഷ്‌, ബിനു ജോയ്, കുഞ്ഞുമോൻ മാങ്കൂട്ടം, ജോയ് കൊച്ചുതുണ്ടിൽ എന്നിവർ സംസാരിച്ചു.