പ്രക്കാനം: തിരുവിതാംകൂർ കുറവർ മഹാസഭ പ്രക്കാനം ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ വിദ്യാത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.മുരുകൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.സ്. പൊടിയൻ, സെക്രട്ടറി കെ.എ തുടങ്ങിയവർ പങ്കെടുത്തു.