പന്തളം: ബാലവേദി എ.ഐ.എസ്.എഫ് പന്തളം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ പന്തളം മണ്ഡലം സെക്രട്ടറി ജി. ബൈജു അദ്ധ്യക്ഷനായിരുന്നു. അഡ്വ. ആർ. ജയൻ മുഖ്യപ്രഭാഷണം നടത്തി. അജിത്ത് ആർ.പിള്ള, കെ മണിക്കുട്ടൻ, ശ്രീനാദേവിക്കുഞ്ഞമ്മ, വി.എം.മധു , അഡ്വ.വി. സതീഷ്‌കുമാർ, എസ്. സുദർശൻ, റാഹേൽ, എസ്.അജയകുമാർ, ശ്രീരാജ് ആർ, ശശിധരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.