മല്ലപ്പള്ളി : വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് സ്ഥാപിച്ചശേഷം മുട്ടിയ ഭാഗത്ത് രോഗിയുമായെത്തിയ ആംബുലൻസ് താഴ്ന്നു. ഇന്നലെ വൈകിട്ട് 4.30ന് കണ്ടൻപേരൂർകരിയംപ്ലാവ് റോഡിൽ മുളംചുവടിന് സമീപമായിരുന്നു അപകടം. കണ്ടൻപേരൂരിൽ നിന്നുംരോഗിയുമായി വെച്ചൂച്ചിറയ്ക്ക് പോയ ആംബുലൻസ് സ്വകാര്യബസിന്സൈഡുനൽകുന്നതിനിടയിലാണ് പാതയോരത്തെ പൈപ്പ് കുഴിയിൽ അകപ്പെട്ടത്. പിന്നീട് രോഗിയെ പുറത്തിറക്കി. പിന്നീട് പിക്കപ് വാനുപയോഗിച്ച് ആംബുലൻസ് റോഡിലേക്ക് വലിച്ചുകയറ്റി.