peru

പ്രമാടം: വീടിന് മുന്നിൽ മൂന്ന് ദിവസമായി പെരുമ്പാമ്പ്. വീട്ടുകാർ വനംവകുപ്പിന്റെ കോന്നി ഓഫീസിൽ വിളിച്ചറിയിച്ചിട്ടും വനപാലകർ എത്തുന്നില്ലെന്ന് വീട്ടുകാരുടെ പരാതി. പ്രമാടം ഒന്നാം വാർഡ് മറൂർ പത്മസരോവരത്തിൽ വീട്ടിൽ ഗിരീഷ് ഗോപിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ മതിലിനോട് ചേർന്നാണ് പെരുമ്പാമ്പ് കിടക്കുന്നത്. വീട്ടുകാർ പെരുമ്പാമ്പിനെ കണ്ട ദിവസം തന്നെ വനംവകുപ്പ് ഓഫീസിൽ അറിയിച്ചിരുന്നു. എന്നാൽ ഓഫീസിൽ ആളില്ലെന്നാണ് ജീവനക്കാർ പറയുന്നത്. തുടർച്ചയായി വീണ്ടും വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഭാര്യ സൂര്യയും മക്കളും പെരുമ്പാമ്പിനെക്കണ്ട് ഭയന്നാണ് വീട്ടിൽ കഴിയുന്നത്. അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രാത്രി ഷിഫ്റ്റിൽ ജീവനക്കാരനാണ് ഗിരീഷ് ഗോപി. പ്രമാടം - കോന്നി റോഡിൽ നൂറ് മീറ്റർ അ‌ടുത്താണ് വീട്.

വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി