rally

തിരുവല്ല : പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ചവി​ട്ടിക്കയറാം ആരോഗ്യത്തിലേക്ക്, കരുതാം പരിസ്ഥിതിയെ സന്ദേശവുമായി സൈക്കിൾറാലി നടത്തി. അയുധ് തിരുവല്ലയുടെയും താപ്പാസ് മാർഷ്യൽ ആർട്‌സ് അക്കാദമിയുടെയും ഡി.ബി.എച്ച്.എസ്.എസി​ന്റെയും സഹകരണത്തോടെ നടത്തിയ പരിപാടി ഡിവൈ.എസ്.പി അഷാദ് സദാനന്ദൻ ഫ്‌ളാഗ് ഓഫ് ചെയ്തു. അയുധ് ജില്ലാ കോർഡിനേറ്റർ എസ്.അനീഷ് ബാബു അദ്ധ്യക്ഷനായി. കുരിശുകവലയിൽ നിന്നാരംഭിച്ച റാലി അമ്പിളി ജംഗ്ഷനിലെ മുനിസിപ്പൽ പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സൈക്ലിസ്റ്റ് പ്രതീഷ് പിള്ള ഉദ്ഘാടനം ചെയ്തു. താപ്പാസ് അക്കാദമി മുഖ്യപരിശീലകൻ രതീഷ് താപ്പാ അദ്ധ്യക്ഷനായി.