
തിരുവല്ല : എസ്.എൻ.ഡി.പിയോഗം നെടുമ്പ്രം 1153 -ാം ശാഖയിലെ ഗുരുപൂജ പുരുഷ സ്വയംസഹായ സംഘത്തിന്റെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രവിവാര പാഠശാല കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണവും കൗൺസലിംഗ് ക്ലാസും നടത്തി. പ്രസിഡന്റ് സജി ഗുരുകൃപ അദ്ധ്യക്ഷതവഹിച്ചു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഫാമിലി കൗൺസിലർ എ.സുശീല ക്ലാസെടുത്തു.