
പത്തനംതിട്ട : സ്പോർട്സ് കൗൺസിലിന്റെയും ബ്ലസൻ ജോർജ് സ്പോർട്സ് അക്കാദമി പത്തനംതിട്ടയുടെയും ആഭിമുഖ്യത്തിൽ കായിക താരങ്ങളായ സ്കൂൾ വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും പഠനോപകരണം സൗജന്യമായി നൽകി. മുൻ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലസൻ ജോർജ് അക്കാദമി സെക്രട്ടറി കെ.ടി.ചാക്കോ, ട്രഷർ ആർ.പ്രസന്നകുമാർ, അഷറഫ് അലങ്കാർ, എം.വി.സഞ്ജു, അഡ്വ.അബ്ദുൽ മനാഫ്, കെ.ബി.സുരേന്ദ്രൻ, കെ.വൈ.ബേബി, വിഷ്ണു എന്നിവർ സംസാരിച്ചു.