
മല്ലപ്പള്ളി : തെള്ളിയൂർകാവ്ഭഗവതി ക്ഷേത്രത്തിന്റെ അംബനിക്കാടുള്ള കാണിക്കമണ്ഡപത്തിലെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്ത് മോഷണ ശ്രമം. ഇന്നലെ രാവിലെ നാട്ടുകാരാണ് കണ്ടത്. ക്ഷേത്ര ഉപദേശക സമിതിയിൽ അറിയിച്ചതിനെതുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ സ്ഥലത്ത് എത്തി പരാതി പൊലീസിന് കൈമാറി. കോയിപ്രം പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്തർ വഴിപാടായി നൽകിയ വസ്തുവും കാണിക്ക മണ്ഡപവും നാളിതുവരെയായി ദേവസ്വത്തിന്റെ പേരിൽകൂട്ടാൻ തയാറായിട്ടില്ല. അതിനാൽ ഇവിടെ വൈദ്യുതി ലഭ്യമല്ല . ഇത് മോഷ്ടാക്കൾക്ക് ഏറെ സഹായാണ്. ഇതിന് മുൻപും ഇവിടെ മോഷണം നടന്നിരുന്നു.