congress-
കോൺഗ്രസ് റാന്നി - പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും, മെറിറ്റ് അവാർഡ് ദാനവും അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു

റാന്നി : വിദ്യാർത്ഥികൾ പഠനത്തിൽ മികവ് കാട്ടുന്നതിനോടൊപ്പം തന്നെ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള കഴിവും ആർജിക്കണമെന്നും, വെല്ലുവിളികളെ പ്രായോഗികമായി നേരിടണമെന്നും, അപ്പോൾ മാത്രമാണ് വിദ്യാഭ്യാസം പൂർണ്ണമാവുകയുള്ളൂ എന്നും അഡ്വ.കെ.ശിവദാസൻ നായർ പറഞ്ഞു. കോൺഗ്രസ് റാന്നി - പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും, മെറിറ്റ് അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ.ബാലൻ, ജെസ്സി അലക്സ്, എ.ടി.ജോയിക്കൂട്ടി, ബെന്നി മാളത്തുംപടി, റൂബി കോശി, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.