റാന്നി : ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി.ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം സാംജി ഇടമുറി, പ്രിൻസിപ്പൽ എസ്. ബീന,മുൻ പ്രഥമദ്ധ്യാപിക പി.കെ ആഷാറാണി, എച്ച്.എം ഇൻചാർജ് കെ.കെ ശശീന്ദ്രൻ,സിന്ധു എം.സോമൻ,ടി.അമ്പിളി,സി.ജി ഉമേഷ്,സാലമ്മ എന്നിവർ പ്രസംഗിച്ചു.