school-
കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം കെ യു ജനിഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം കെ യു ജിനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.ഉദയകുമാർ, പ്രിൻസിപ്പൽ ജി.സന്തോഷ് കുമാർ, ബിജോയ് .എസ്, സിന്ധു, ഹെഡ്മിസ്ട്രസ് എസ്.എം.ജമീലാബീവി, സ്റ്റാഫ്‌ സെക്രട്ടറി കെ. പി.നൗഷാദ് എന്നിവർ സംസാരിച്ചു.