അടൂർ : നഗരസഭാതല പ്രവേശനോത്സവം അടൂർ ഗവ. എൽ.പി.എസിന്റെയും യു.പി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ അടൂർ ബി. ആർ.സി യിൽ നടന്നു. അടൂർ നഗരസഭാ അദ്ധ്യക്ഷ ദിവ്യാ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലാവുദ്ദീൻ.എം അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ഡി.സജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണം തുണ്ടിൽ,കൗൺസിലർ രജനി രമേശ്, പൂർവ വിദ്യാർത്ഥി .എസ്. ഹർഷ കുമാർ, എൽ.പി.എസ്. മുൻ എച്ച്.എം നബീസത് ബീവി,അടൂർ ഗവ.യു പി.എസ് എച്ച് എം ശ്രീജ.എം , എൽ.പി.എസ് ടീച്ചർ ഇൻ ചാർജ് ചന്ദ്രമതി.സി എന്നിവർ സംസാരിച്ചു. അദ്ധ്യാപികയായ സുലേഖ ബീവി രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.സി.ആർ.സി കോർഡിനേറ്റർ ബീഗം.എ.മുഫീദ നന്ദി അറിയിച്ചു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി.