മല്ലപ്പള്ളി : ആഞ്ഞിലിത്താനം വൈ.എം.എ ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷം എസ്എസ്എൽ.സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം.കെ. മധുസൂദനൻ നായർ, ഗ്രേസി മാത്യു, ഡെയ്സി വർഗീസ് ,പ്രൊഫ.ജി.ശ്രീനിവാസ് പി.പി കുഞ്ഞൂഞ്ഞ് ,കെ.കെ ശ്രീധരൻ സുമ നിവാസ്,തമ്പി കോലത്ത്,സാബു തര്യൻ,സി.സി.തമ്പി സിബി ആഞ്ഞിലിത്താനം,ജിക്സ.ടി.സാബു, പ്രസിഡന്റ് അനുജിത്ത് ഓമനക്കുട്ടൻ, ഡോ .അനന്തു എസ്.കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.