04-karamveli
കാരംവേലി എസ്. എൻ. ഡി. പി. എച്ച്. എസ്. എസ് ലെ പ്രവേശനോത്സവം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് 'മോഹൻ ബാബു ഉത്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : രാജ്യത്തിന്റെ ഭാവി വിദ്യാർത്ഥി സമൂഹത്തിന്റെ കൈകളിലാണെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് 'മോഹൻ ബാബു പറഞ്ഞു. കാരംവേലി എസ്. എൻ. ഡി. പി. എച്ച്. എസ്. എസിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. റ്റി. എ. പ്രസിഡന്റ് തോമസ് വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബിജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാരംവേലി ശാഖാ പ്രസിഡന്റ് എം.വിജയരാജൻ, സെക്രട്ടറി കെ. പ്രസന്നൻ ,സ്‌കൂൾ സംരക്ഷണ സമിതി ചെയർമാൻ ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് പുഷ്പ സന്ദേശം നൽകി. ദിവ്യ ആർ. സേനൻ രക്ഷാകർതൃ ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ വി. എസ്. ബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മഞ്ജു നന്ദിയും പറഞ്ഞു.