 
മാന്നാർ: ഗുരു കല്പിച്ചരുളിയ വനവത്കരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരു അരുൾ വനപദ്ധതി ആരംഭിക്കുമെന്ന് യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ പറഞ്ഞു. മാന്നാർ യൂണിയൻ ഗ്രാമം മേഖലാ വനിതാസംഘം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പദ്ധതിയുടെ ഉദ്ഘാടനം 1926 -ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാങ്കണത്തിൽ ബുധനാഴ്ച രാവിലെ 10ന് വിശ്വധർമ്മ മഠാധിപതി ശിവ ബോധാനന്ദ സ്വാമി നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ ചെയർപേഴ്‌സൺ വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും മേഖല കൺവീനർ ലത സുകുമാരൻ അവതരിപ്പിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പി.ബി സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, മേഖലാ ചെയർമാൻ ബിനു ബാലൻ,കൺവീനർ രവി. പി.കളീയ്ക്കൽ, വൈസ് ചെയർമാൻ വി.ആർ ജയലാൽ, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, ട്രഷറർ പ്രവദാ രാജപ്പൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, എന്നിവർ പ്രസംഗിച്ചു. മേഖല കൺവീനർ ലത സുകുമാരൻ സ്വാഗതവും നിയുക്ത കൺവീനർ സതി ശശി നന്ദിയും പറഞ്ഞു. മേഖലയുടെ പുതിയ ഭാരവാഹികളായി മിഥു ശിവദാസ് (ചെയർപേഴ്‌സൺ),സുനിത അജിത് (വൈസ് ചെയർപേഴ്‌സൺ ),സതി ശശി (കൺവീനർ ), മായ ഷാജി (ട്രഷറർ ), എന്നിവരെ തിരഞ്ഞെടുത്തു.വിജയമ്മ സുധാകരൻ,തുളസി ഭായി, സാവിത്രി മനോഹരൻ, സുമാ മുരളി,സരസ്വതി, രമണി രവീന്ദ്രൻ, രത്‌നമ്മ, ഗ്രീഷ്മ,കനകമ്മ,പ്രസന്ന പ്രഭാകരൻ, ശ്രീകുമാരി എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.