photo
വാഴമുട്ടം നാഷണൽ യു.പി സ്കൂളിലെ പ്രവേശനോത്സവം ചലച്ചിത്ര പിന്നണി ഗായകൻ അനു.വി. കടമ്മനിട്ട ഉദ്ഘാടനം ചെയ്യുന്നു

വാഴമുട്ടം: വാഴമുട്ടം നാഷണൽ യു.പി സ്കൂളിലെ പ്രവേശനോത്സവം ചലച്ചിത്ര പിന്നണി ഗായകൻ അനു .വി .കടമ്മനിട്ട ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ നവാഗതരായ കുട്ടികൾകളെ സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ രാജേഷ് ആക്ളേത്ത് മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ഗീതാകുമാരി, മാതൃസംഗമം അംഗം ആരാധന ജിനു എന്നിവർ പ്രസംഗിച്ചു.