04-viswakarma
വിശ്വകർമ്മ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും സെമിനാറും മഹിളാ സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: വിശ്വകർമ്മ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര,​ ലതികാ രാജേഷ്,​ അനീഷ് റാന്നി,​ പ്രമോദ് പെരിങ്ങര എന്നിവർ പ്രസംഗിച്ചു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി വൃക്ഷതൈ വിതരണം നടത്തി.