bvbb
കൊടുന്തറ ഗവ. എൽ.പി സ്കൂളിൽ കുട്ടികൾക്ക് മുമ്പിൽ ചിത്രം വരച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു

കൊടുന്തറ : ഗവ. എൽ.പി സ്കൂളിൽ കുട്ടികൾക്ക് മുമ്പിൽ ചിത്രം വരച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു പ്രവേശനോത്സവം വ്യത്യസ്തമാക്കി. ഒന്നാം ക്ലാസിലെ പുതിയ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ചിത്രങ്ങളാണ് വരച്ചത്. പ്രവേശനോത്സവം വാർഡ് കൗൺസിലർ അഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ് കുമാർ ടി. എസ്, സ്മിതാ കുമാരി പി ജെ, സൗമ്യ എസ് , ദിവ്യ എസ്. ദിവാകരൻ, പ്രീത സരേഷ് തുടങ്ങിയവർ സംസാരിച്ചു